കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഫെഫ്കയുടെ പ്രതികരണം വൈകിയതിന് പിന്നില്‍ മനപൂര്‍വ്വം മൗനം പാലിച്ചതല്ലെന്നും എല്ലാ യൂണിയനുകളുടെ അഭിപ്രായം തേടുന്നതിന്റെ ഭാഗമായിരുന്നെന്നും ഫെഫ്ക ചെയര്‍മാന്‍ ബി ഉണ്ണികൃഷ്ണന്‍. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചവരുടെ മുഴുവന്‍ പേരുകളും പുറത്തുവരണമെന്നതാണ് ഫെഫ്കയുടെ നിലപാട്. ന്യായാധിപയായി വിരമിച്ചയാളാണ് സ്ത്രീകളുടെ പരാതി കേട്ടത്.
റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ എല്ലാ സംഘടനകളും ചേര്‍ന്ന് മാധ്യമങ്ങളെ കാണാമെന്ന് തീരുമാനിച്ചിരുന്നു. എല്ലാവരുടെയും അഭിപ്രായം കേട്ടിട്ട് പ്രതികരിക്കാമെന്നുള്ളതുകൊണ്ടാണ് മൗനം പാലിച്ചത്. റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ തന്നെ അതില്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ ഗുരുതരസ്വഭാവമുള്ളതാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലായതിനാല്‍ പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെയും അമ്മയുടെ പ്രതിനിധികളുമായി ബന്ധപ്പെട്ടിരുന്നു.
എന്നാല്‍ അമ്മയിലെ ചില അംഗങ്ങള്‍ മാധ്യമങ്ങളെ കാണുന്നതിനെ ശക്തിയുക്തം എതിര്‍ത്തതുകൊണ്ടാണ് അത് നടക്കാതെ പോയത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും എതിര്‍പ്പുണ്ടായിരുന്നില്ല. പിന്നീട് എതിര്‍ത്തവരില്‍ പലരും പ്രോഗ്രസീവ് മുഖവുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നു. അത്തരം നിലപാടുകള്‍ കൂടിയാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചത്’ – ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
അംഗങ്ങളില്‍ ആരുടെയും പേരില്‍ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ, കോടതിയുടെ ഭാഗത്തുനിന്ന് ഒരു പരാമര്‍ശം ഉണ്ടാകുകയോ, അറസ്റ്റോ ഉണ്ടായാല്‍ ആ സമയം അംഗത്വം സസ്പെന്‍ഡ് ചെയ്യപ്പെടുമെന്നും പിന്നീട് നിരപരാധിത്വം തെളിയിച്ചാല്‍ സംഘടനയിലേക്ക് കടന്നുവരാം’- ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തര്‍ക്ക പരിഹാരത്തില്‍ ഫെഫ്ക നിര്‍ബന്ധപൂര്‍വ്വം കമ്മീഷന്‍ വാങ്ങിയെന്ന ആഷിഖ് അബുവിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും ഉണ്ണികൃഷ്ണ്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post