തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ ര൦ഗത്തുവന്ന് ഭാഗ്യലക്ഷ്മി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ തനിക്ക് വിശ്വാസമില്ലെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 18 പേരുടെ വിവരം താൻ ഹേമ കമ്മിറ്റിക്ക് കൈമാറിയിരുന്നെന്നും പക്ഷെ ആരെയും വിളിച്ചില്ലെന്നു൦ അവർ പറയുന്നു ലൈംഗിക ചൂഷണം ഉണ്ടായോ എന്ന് മാത്രമാണ് ഹേമ കമ്മിറ്റി ചോദിച്ചത്. മറ്റു കാര്യങ്ങളിൽ താത്പര്യമുണ്ടായിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ചലച്ചിത്രമേഖലയിലെ ലഹരിമാഫിയയെ കുറിച്ച് അന്വേഷണം വേണം. സ്ത്രീകള്‍ക്കെതിരെ സ്ത്രീകളുടെ കൂട്ടായ്മ തന്നെ പ്രവര്‍ത്തിക്കുകയാണ്. ഈ കുട്ടായ്മയ്ക്ക് പിന്നില്‍ ചില പുരുഷന്മാരുണ്ടെന്നും സിനിമാ സംഘടനകളെ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
‘ റിപ്പോര്‍ട്ട് വന്നത് മുതൽ സിനിമാ ലോകത്തെ സ്ത്രീകളെ ഒന്നടങ്കം അപമാനിക്കുകയാണ് ഇവിടെ നടക്കുന്നത്. എന്നെയും പീഡിപ്പിക്കപ്പെട്ടവരായിട്ടാണോ മാധ്യമങ്ങള്‍ പുറത്തുകാണിക്കുകയെന്ന ഭയമുണ്ട് ഭാഗ്യ ലക്ഷ്മി പറഞ്ഞു.
റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കഴിഞ്ഞ 31ന് ഫെഫ്കയുടെ കീഴിലുള്ള സംഘടനകളിലെ സ്ത്രീകളുടെ പൊതുയോഗം നടന്നിരുന്നു. അതില്‍ രണ്ട് പെണ്‍കുട്ടികള്‍ മുന്‍വിധിയോടെ എത്തി ബഹളം വെക്കുകയായിുരന്നു.
ജോലി സ്ഥലത്ത് ആയാലും പൊതുവിടത്തിലായാലും സ്വയം സുരക്ഷ ഉറപ്പാക്കണമെന്നാണ് അവരോട് പറഞ്ഞത്. എന്നാല്‍, ഇതിനെ വളച്ചൊടിച്ചാണ് അവര്‍ ആരോപണം ഉന്നയിച്ചത്. യോഗത്തില്‍ ഒരക്ഷരം മിണ്ടാത്ത ആളാണ് പുറത്തിറങ്ങി താന്‍ സ്ത്രീ വിരുദ്ധയാണെന്ന് വിളിച്ചു പറഞ്ഞത്.
ആരോപണങ്ങള്‍ നേരിടും. അപമാനിച്ചതിന് എതിരെ നിയമ നടപടി സ്വീകരിക്കും. പൊലീസിലു൦ മുഖ്യമന്ത്രിക്കും പരാതി നല്‍കും. 92 സ്ത്രീകളാണ് ഫെഫ്ക യോഗത്തില്‍ പങ്കെടുത്തത്. ഇതില്‍ ഹേമ കമ്മിറ്റിക്ക് മുന്നില്‍ പോയത് നാലുപേരാണ്.
ആരോപണം ഉന്നയിച്ചവര്‍ ആർക്കൊപ്പ൦ വന്നു എന്നത് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ സഹിതം ആണ് പരാതി കൊടുക്കുക. അപ്പോള്‍ വന്നവരുടെ ഉദ്ദേശം വ്യക്തമാകുമെന്നും ഭാഗ്യലക്ഷ്മി കൂട്ടി ചേർത്തു.
Discussion about this post