പൃഥ്വിരാജും ഭാവനയും ഒന്നിക്കുന്ന ആദം അടുത്ത ആഴ്ച ചിത്രീകരണം ആരംഭിയ്ക്കും.നവാഗതനായ ജിനു എബ്രഹാമാണ് ചിത്രത്തിന്റെ സംവിധായകന് . കേരളത്തിലും സ്കോട്ട്ലന്റിലുമായാണ് ചിത്രീകരണം.
ഇവിടെ എന്ന ശ്യാമപ്രസാദ് ചിത്രത്തിനു ശേഷം പൃഥ്വിയും ഭാവനയും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. റൊമാന്റിക് എന്റര്‍ടെയ്നറായ ചിത്രത്തില്‍ ആദം ജോണ്‍ പോത്തനെന്ന പാലാക്കാരനായ പ്ലാന്ററുടെ വേഷമാണ് പൃഥ്വിരാജിന്. നരേനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന റോളില്‍ അഭിനയിക്കുന്നത്. റോബിന്ഹുഡിനുശേഷം ഇവര്‍ മൂന്നുപേരും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ആദം. സുഹൃത്തായ സിറിയക് എന്ന കഥാപാത്രത്തെയാണ് നരേന് അവതരിപ്പിക്കുന്നത്. കോട്ടയം സിഎംഎസ് കോളേജിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.
Discussion about this post