തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതിയെ കോടതിയില്‍ വച്ച് അറസ്റ്റ് ചെയ്ത പോലിസിന് അഭിനന്ദിച്ച് ആഭ്യന്തരവകുപ്പ് മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍. പോലിസിന്റെ നടപടി അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോടതിയില്‍ വച്ച് പ്രതിയെ കീഴടക്കിയത് നാണക്കേടാണ് എന്ന ചെന്നിത്തലയുടെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ ആരെ രക്ഷിക്കാന്‍ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
പള്‍സര്‍ സുനിയെ കോടതിക്ക് അകത്ത് നിന്ന് അറസ്റ്റ് ചെയ്ത നടപടി കേരള പൊലീസിന് നാണക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നടിക്കെതിരായ ആക്രമണം നടന്ന് ആറ് ദിവസത്തിന് ശേഷമെങ്കിലം ഉണ്ടായ അറസ്റ്റ് ആശ്വാസകരമാണ്. എന്നാല്‍ എറണാകുളം എസിജെഎം കോടതിയിലെത്തിയുള്ള പള്‍സര്‍ സുനിയുടെ കീഴടങ്ങല്‍ ശ്രമം സൂചിപ്പിക്കുന്നത് പൊലീസ് ലോകം മൊത്തം പ്രതിയെ തെരഞ്ഞു നടക്കുമ്പോള്‍ അയാള്‍ എറണാകുളത്ത് തന്നെ ഉണ്ടായിരുന്നുവെന്നതാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കോടതിയില്‍ കയറിയുള്ള അറസ്റ്റ് പൊലീസിന് അഭിമാനമായ ഒന്നല്ലെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post