ഡല്‍ഹി: പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ താരിക് ഫത്തേയുടെ തലവെട്ടാന്‍ മുസ്ളിം സംഘടനയുടെ ആഹ്വാനം. ബറേലിയിലെ ആല് ഇന്ത്യ ഫൈസാന്‍ ഇ മദീന കൗണ്‍സിലാണ് ഫത്തേയുടെ തലവെട്ടുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചത്. കൗണ്‍സിലിന്റെ തലവന്‍ മൊയിന്‍ സിദ്ദിഖാണ് ഞെട്ടിക്കുന്ന പ്രസ്താവന നടത്തിയത്. ഇസ്ളാമിക വിരുദ്ധമായ പ്രസ്താനവനകള്‍ ഫത്തേ തന്റെ ടിവി പരിപാടിയിലൂടെ നടത്തുന്നുവെന്ന് ആരോപിച്ചാണിത്. ഫത്തേയെ എങ്ങനെയും തടയണമെന്നും അദ്ദേഹത്തെ ശിരച്ഛേദം ചെയ്യുന്നവര്‍ക്ക് പത്ത് ലക്ഷം നല്കാന് സംഘടന തയ്യാറാണെന്നുമാണ് മൊയിന്‍ സിദ്ധിഖ് വ്യക്തമാക്കിയത്.
പാക് വംശജനും കനേഡിയന്‍ പൗരനുമായ ഫത്തേ പാകിസ്ഥാന് ഭീകരവാദത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന എഴുത്തുകാരനാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഉറുദു ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ ഫത്തേയെ മതമൗലിക വാദികള്‍ തടഞ്ഞ് കയ്യേറ്റം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്.
Discussion about this post