തിരുവനന്തപുരം: ലോ അക്കാദമിയുടെ രജിസ്‌ട്രേഷനും നിയമാവലിയും അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ പച്ചക്കൊടി. റവന്യൂ വകുപ്പ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഫയല്‍ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ മുഖ്യമന്ത്രിയുടെ അനുവാദം ആവശ്യപ്പെട്ട് അയച്ചിരുന്നു. റവന്യൂമന്ത്രി അയച്ച ഫയലില്‍ അന്വേഷണമാകാമെന്ന കുറിപ്പോടുകൂടി മുഖ്യമന്ത്രി ഫയല്‍ ജി.സുധാകരന് കൈമാറി.
മുഖ്യമന്ത്രിയുടെ അനുവാദം കിട്ടിയതോടെ അന്വേഷണം സാധ്യമാകും. രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജിക്കായിരിക്കും അന്വേഷണച്ചുമതല. അക്കാദമിയുടെ നിയമാവലിയില്‍ ബോധപൂര്‍വമായ തിരുത്ത് വരുത്തി സര്‍ക്കാര്‍ പ്രതിനിധികളെ ട്രസ്റ്റില്‍ നിന്ന് ഒഴിവാക്കിയതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക. 51 അംഗമുള്ള ട്രസ്റ്റിലെ നിയമാവലി തിരുത്തി 21 അംഗങ്ങളാക്കി കുറച്ചു. നിയമാവലികളുടെ പകര്‍പ്പല്ലാതെ മറ്റ് രേഖകള്‍ രജിസ്‌ട്രേഷന്‍ വകുപ്പിലില്ല. തിരുത്തലിന്റെ രേഖകള്‍ ഹാജരാക്കാന്‍ രജിസ്‌ട്രേഷന്റെ ഐ.ജിക്ക് അക്കാദമിയോട് ആവശ്യപ്പെടാം.
Discussion about this post