ഡല്‍ഹി: ഇന്ത്യ വിരുദ്ധ പ്രസ്താവന നടത്തിയ ഗുര്‍മിത് കൗറിനെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയ ഇന്ത്യന്‍ ക്രിക്കറ്റര്‍ വീരേന്ദ്ര സേവാംഗിനെതിരെ ജെ്എന്ഡയു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വീരേന്ദ്ര സേവാംഗ് കളിച്ചത് ബിസിസിഐയ്ക്ക് വേണ്ടിയാണ്. അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിക്കുന്നില്ല എന്നാണ് ഉമര്‍ കാലിദിന്റെ പോസ്റ്റ്. എബിവിപിക്കെതിരായ പ്രതിഷേധത്തില്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ അണി നിരന്നവരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നവരെന്നും ഉമര്‍ ഖാലിദ് പറയുന്നു.
[fb_pe url=”https://www.facebook.com/umar.khalid.984/posts/10154245572680796″ bottom=”30″]
എതിര്‍ത്തും അനുകൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ഫേസ്ബുക്കില്‍ പ്രവഹിക്കുന്നത്. ജെഎന്‍യുവില്‍ അഫ്സല് ഗുരു അനുസ്മരണത്തോടനുബന്ധിച്ചുണ്ടായ ഇന്ത്യവിരുദ്ധ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഉമര്‍ ഖാലിദ് രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള വകുപ്പ് പ്രകാരം കേസ് നേരിടുകയാണ്.
Discussion about this post