ചെന്നൈ: മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് വീട്ടുജോലിക്കാരി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിൽ പ്രശസ്ത തമിഴ് സിനിമാ നിർമാതാവ് കെ.ഇ. ജ്ഞാനവേൽ രാജയ്ക്കെതിരെ പരാതി. വീട്ടുജോലിക്കാരിയുടെ മകളാണ് നിർമാതാവിനെതിരെ പരാതി നല്‍കിയത്. ഇല്ലാത്ത മോഷണക്കുറ്റമാണ് അമ്മയുടെമേൽ ചുമത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജ്ഞാനവേൽ രാജയുടെ ചെന്നൈ ടി നഗറിലെ വീട്ടിൽ നിന്ന് ഭാര്യയുടെ സ്വർണാഭരണങ്ങൾ കാണാതെപോയിരുന്നു. ഇതിനുപിന്നിൽ വീട്ടുജോലിക്കാരിയാണെന്നാരോപിച്ച് രാജ മാമ്പലം പോലീസിൽ പരാതിനൽകിയിരുന്നു.
അന്വേഷണവുമായി സഹകരിക്കണമെന്നും വീണ്ടും ചോദ്യംചെയ്യലിന് വിളിപ്പിച്ചേക്കും എന്നും പറഞ്ഞാണ് പോലീസ് രാജയുടെ വീട്ടില്‍ ninnum മടങ്ങിയത്. ഇതിന് പിന്നാലെയാണ് അവർ അരളി വിത്തുകൾ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. നിലവിൽ ഇവര്‍ ചെന്നൈ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ ആണ്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post