കൊച്ചി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ന് കൊച്ചിയിലെത്തും. മുസ്‌രിസ് ബിനാലെ സെമിനാര്‍ ഉദ്ഘാടനം, ആസ്പിന്‍വാളില്‍ ബിനാലെ സന്ദര്‍ശനം, ലെ മെറിഡിയനില്‍ കെ.എസ്. രാജാമണി അനുസ്മരണ പ്രഭാഷണം എന്നിവയില്‍ പങ്കെടുക്കാനായിട്ടാണ് കൊച്ചിയിലെത്തുന്നത്. ഉച്ചക്ക് 3.35ന് പ്രത്യേക വിമാനത്തില്‍ കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി വൈകീട്ട് 6.50ന് കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര തിരിക്കും.
ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതിയെ സ്വീകരിക്കും. തുടര്‍ന്ന് ഫോര്‍ട്ട്‌കൊച്ചിയിലേക്ക് റോഡ് മാര്‍ഗം യാത്ര തിരിക്കുന്ന രാഷ്ട്രപതി നാലിന് കബ്രാള്‍ യാര്‍ഡിലെ ബിനാലെ വേദിയില്‍ ‘സുസ്ഥിര സംസ്‌കാര നിര്‍മിതി’യുടെ പ്രാധാന്യം സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് റോഡ് മാര്‍ഗം 5.15ന് മരടിലെ ഹോട്ടല്‍ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലെത്തുന്ന അദ്ദേഹം അഡ്വ. കെ.എസ്. രാജാമണി സ്മാരക പ്രഭാഷണം നിര്‍വഹിക്കും. 6.50ന് കൊച്ചിയില്‍ നിന്ന് മടങ്ങും.
Discussion about this post