ഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയ്ക്ക് അഭിമാനമായി കപ്പല്‍വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ച കല്‍വരി എന്ന മുങ്ങിക്കപ്പലില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. സമുദ്രോപരിതലത്തിലുണ്ടായിരുന്ന ലക്ഷ്യമാണ് മിസൈല്‍ ഭേദിച്ചത്.
ആക്രമണത്തിന് പുറമേ നിരീക്ഷണമുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയുന്നതാണ് കല്‍വരി കപ്പലുകള്‍. ഫ്രാന്‍സിന്റെ സഹായത്തോടെയാണ് ഇന്ത്യ കല്‍വരി മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കുന്നത്. ഇതേ രീതിയിലുള്ള ആറ് മൂങ്ങിക്കപ്പലുകളാണ് ഫ്രാന്‍സിന്റെ സഹായത്തോടെ ഇന്ത്യ നിര്‍മ്മിക്കുന്നത്.
ഇന്ത്യന്‍ നാവികസേനയുടെ ചരിത്രത്തിലെ സുപ്രധാന നായികക്കല്ലാണ് കപ്പല്‍വേധ മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിലൂടെ കൈവരിച്ചതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു
Discussion about this post