കോഴിക്കോട്: കേരളം സെല്‍ ഭരണത്തിന് കീഴില്‍ കൊണ്ടുവരാനുള്ള സിപിഎം നീക്കത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം.വി. ജയരാജനെ നിയമിച്ചതെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. മുഖ്യന്ത്രിയുടെ ഓഫിസിലെ ജയരാജന് ഭരണം കേരളത്തെ അന്ധകാരത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസുകാരെ വിരട്ടുന്ന, ജഡ്ജിമാരെ ചീത്തവിളിക്കുന്ന, നിയമ വ്യവസ്ഥയെ അംഗീകരിക്കാത്ത ഒരാളെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് കൊണ്ടു വന്നത് ശരിയായില്ല. ഇതു കേരളത്തെ കൂച്ചുവിലങ്ങിട്ടു ഭരിക്കാനാണുള്ള ശ്രമമാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.
Discussion about this post