ഡല്‍ഹി: 2008 ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന് ഭീകര സംഘടനയെന്ന് പാകിസ്ഥാന് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് (എന്‍.എസ്.എ) മഹ്മൂദ് അലി ദുറാനിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ സംഭവത്തില്‍ പാകിസ്ഥാന് സര്‍ക്കാരിന് ഇതില്‍ യാതൊരുവിധ പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലഷ്കര്‍ ഇ ത്വയിബയാണ് ആക്രമണത്തിനു പിന്നിലെന്ന ഇന്ത്യയുടെ വാദവും അദ്ദേഹം അംഗീകരിച്ചു. തീവ്രവാദം വിഷയമാക്കി ഡല്‍ഹിയില്‍ നടന്ന കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആദ്യമായാണ് മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ വാദം ഒരു പാക് ഉദ്യോഗസ്ഥന് അംഗീകരിക്കുന്നത്.പാകിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയാണ് മുംബൈ ആക്രമണത്തിനു പിന്നിലെന്ന് ഇന്ത്യയുടെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. .
പാകിസ്ഥാന് കേന്ദ്രമായ പരമ്പരാഗത തീവ്രവാദ സംഘടനയാണ് ആക്രമണത്തിന് പിന്നില്‍. കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായാണ് ഇത് നടന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാന് കൂട്ടുനില്‍ക്കില്ല. ജമാഅത്ത് ഉദ് ദവ ഹാഫിസ് സയീദിനെ പാകിസ്ഥാന് ഉപയോഗിച്ചിട്ടില്ല. ഹാഫിസിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ദുറാനി വ്യക്തമാക്കി. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന് അന്വേഷണം നടത്തണമെന്നും ജമാഅത്ത് ഉദ് ദവാ ഗ്രൂപ്പ് തലവന്‍ ഹാഫിസ് സയീദിനെ വിചാരണ ചെയ്യണമെന്നും ഇന്ത്യ നേരത്ത ആവശ്യപ്പെട്ടിരുന്നു. നിലവില്‍ തീവ്രവാദവിരുദ്ധ നിയമപ്രകാരം വീട്ടുതടങ്കലിലാണ് ഹാഫിസ്. നേരത്തെ 2008ല്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഹാഫിസിനെ വീട്ടുതടങ്കലിലാക്കിയിരുന്നെങ്കിലും പിന്നീട് 2009ല്‍ പാക് കോടതി ഇയാളെ മോചിപ്പിക്കുകയായിരുന്നു.
Discussion about this post