തിരുവനന്തപുരം: അരിവില കുതിച്ചുയരുന്നത് തടയാന്‍ വിദേശത്തു നിന്ന് അരിയെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പഞ്ചായത്തുകളിലും മാവേലി സ്‌റ്റോറുകള്‍ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ അരിക്കട സംസ്ഥാനതല ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരിവില എത്രയും പെട്ടെന്ന് കുറയുമെന്നും, വില വര്‍ദ്ദിപ്പിക്കാനുള്ള ഗൂഡശ്രമങ്ങള്‍ക്ക് കീഴ്‌പ്പെടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. എന്നും പൊതുവിപണിയില്‍ അരി എത്തിച്ചിട്ടുള്ള ചരിത്രമാണ് ഇടതുപക്ഷ സര്‍ക്കാരിനുള്ളതെന്നും പറഞ്ഞു. നിലവില്‍ ജയ അരിക്ക് 50 രൂപയ്ക്ക് മുകളിലായി. ആദ്യമായാണ് അരിക്ക് ഇത്രയും വില ഉയരുന്നത്. മട്ട, കുറുവ, പൊന്നി, ക്രാന്തി എന്നീ അരികളുടെ വിലയും വര്‍ദ്ധിച്ചു.
Discussion about this post