ഡല്‍ഹി: പണമിടപാടിന് ചാര്‍ജ് ഏര്‍പ്പെടുത്തിയ ബാങ്കുകളുടെ നടപടി പിന്‍വലിക്കണമെന്ന് നിക്ഷേപകര്‍. ബാങ്ക് അക്കൗണ്ട് ഉടമകളെ പങ്കെടുപ്പിച്ചുകൊണ്ട് ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വെയിലാണ് 70 ശതമാനം പേരും ബാങ്കുകളുടെ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്. നോട്ട് രഹിത സമ്പദ് വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബാങ്കുകളെടുത്ത നല്ല തീരുമാനമല്ല ഇതെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. 11,081 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.
അതേസമയം പണമിടപാടിനുള്ള ചെലവ് കുറയ്ക്കാന്‍ ബാങ്കുകളുടെ നടപടി ഉപകരിക്കുമെന്ന് 14 ശതമാനംപേര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ ബാങ്കുകളുടെ നടപടിയെ സപ്പോര്‍ട്ട് ചെയ്യില്ലെന്ന് 56 ശതമാനം പേരും നിലപാടെടുത്തു. റിസര്‍വ് ബാങ്ക് ഇടപെട്ട് ഉടനെ തന്നെ ചാര്‍ജുകള്‍ പിന്‍വലിപ്പിക്കണമെന്നും ഇവര്‍ ആവശ്യമുന്നയിച്ചു.
അതേസമയം, മാസത്തില്‍ നാല് ഇടപാടുകള്‍ സൗജന്യമായതിനാല്‍ അതില്‍ തൃപ്തരാണെന്ന് 26 ശതമാനം പേര് വ്യക്തമാക്കി.
Discussion about this post