].
യത്തിം ഖാനയിലെ കുട്ടികളുമായി സംസാരിച്ച പി.കെ ശ്രീമതിയോട് കൂട്ടികള്‍ പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
‘ഒന്ന് രണ്ട് മാസമായി ഇവര്‍ കൂട്ടത്തോടെ പീഢിപ്പിക്കപ്പെടുന്നു. മിഠായി തരാമെന്ന് പറഞ്ഞ് ഒരു കുട്ടിയെ വിളിച്ച് കൊണ്ട് പോയി. കൂടെ കുറച്ച് കുട്ടികള്‍ പോയി. ഇവരെ സംഘം ചേര്‍ന്ന് ക്രൂരമായി പീഢിപ്പിച്ചു. ഫോട്ടോകള്‍ എടുത്ത് ഭീഷണിപ്പെടുത്തി നിരന്തരം പീഢനത്തിന് ഇടയാക്കി എന്നിങ്ങനെയാണ് കുട്ടികളുടെ വെളിപ്പെടുത്തല്‍
തിരിച്ചറിയല്‍ പരേഡിനിടെ ഒരു പ്രതി കൊല്ലുമെന്ന് പെണ്‍കുട്ടികളില്‍ ഒരാളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. പ്രതികളെ തിരിച്ചറിയല്‍ പരേഡില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളം കണ്ട ഞെട്ടിക്കുന്ന പീഢനമാണ് വയനാട്ടിലെ യത്തിംഖാനയില്‍ നടന്നത് എന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്.
വയനാട്ടില്‍ യത്തീം ഖാനയില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനികളെയാണ് ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയത്. അനാഥാലയത്തിന് സമീപത്തുള്ള കടയിലെ ജീവനക്കാരായ യുവാക്കളെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളെ ഹോസ്റ്റലിലേക്ക് പോകും വഴി, മിഠായി നല്‍കാമെന്ന് പറഞ്ഞ് കടയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. യത്തീം ഖാനയിലെ താമസക്കാരായ പെണ്‍കുട്ടികള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. യത്തീം ഖാനയ്ക്ക് സമീപത്തുള്ള കടയിലെ ജീവനക്കാരായ യുവാക്കളാണ് പീഡിപ്പിച്ചതെന്നും വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
Discussion about this post