ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പോലീസും തീവ്രവാദിയെന്നു സംശയിക്കുന്നയാളും തമ്മില്‍ ഏറ്റുമുട്ടല്‍. തീവ്രവാദി ആക്രമണമെന്നാണ് സൂചന. ഠാക്കൂര്‍ഗഞ്ച് ഏരിയയിലാണ് ഏറ്റുമുട്ടല്‍. ഭീകര വിരുദ്ധ സ്ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രദേശത്തെ വീടിനുള്ളില്‍ ഒളിച്ചിരിക്കുന്ന അക്രമിയെ പിടികൂടാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.
അതേസമയം വെടിവെയ്പ്പ് നടന്നു എന്നകാര്യം ഉത്തര്‍പ്രദേശ് പോലീസ് മേധാവി ജാവേദ് അഹമ്മജ് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് നടപടി പുരോഗമിക്കുന്നുവെന്നാണ് വിവരം. 20 കമാന്‍ഡോകളാണ് ഏറ്റുമുട്ടല്‍ നടപടിയില്‍ പങ്കെടുക്കുന്നത്. പ്രദേശവാസികളെ സ്ഥലത്ത് നിന്ന ഒഴിപ്പിച്ചു.
Discussion about this post