മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ച വാര്‍ത്തയോട് വികാരനിര്‍ഭരമായിട്ടായിരുന്നു വിനായകന്റെ പ്രതികരണം. കമ്മട്ടിപ്പാടത്തിന്റെ സംവിധായകന് രാജീവ് രവിക്കും നിര്‍മ്മാതാവ് പ്രേം മേനോനും നന്ദി അറിയിച്ചു വിനായകന്,
എല്ലാംകൂടി ഒത്തുവരികയായിരുന്നുവെന്നും വിനായകന് പറഞ്ഞു.
അവാര്‍ഡിനെ മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയയിലടക്കം കമ്മട്ടിപ്പാടത്തെക്കുറിച്ച് ചര്‍ച്ചകളുണ്ടായിരുന്നു. ഈ വര്‍ഷം തുടക്കംമുതല്‍ ആ ചര്‍ച്ചകളുണ്ട്. കമ്മട്ടിപ്പാടം, ഗംഗ, വിനായകന് എന്നൊക്കെ ചര്‍ച്ചകളില്‍ കേട്ടിരുന്നു. ജനങ്ങളുടെ പ്രോത്സാഹനത്തിന് നന്ദിയെന്നും വിനായകന് പറഞ്ഞു
അഭിനയം തുടരുമോ? എന്ന ചോദ്യത്തിന് ‘മരണം വരെ’ എന്നായിരുന്നു വിനായകന്റെ വികാരനിര്‍ഭരമായ പ്രതികരണം.
Discussion about this post