ഡല്‍ഹി : സിഎന്‍എന്‍ – ഐബിഎന്‍ ചാനലിന്റെ ‘ഇന്ത്യന്‍ ചോയ്‌സ് ഓഫ് ദി ഇയര്‍’ പുരസ്‌കാരങ്ങളിലെ ജനപ്രിയ പുരസ്‌കാരം ഇന്റലിജന്‍സ് വിഭാഗം ഡിഐജി പി.വിജയന്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി വിജയകരമായി നടപ്പാക്കിയതിനാണ് വിജയന് പുരസ്‌കാരം സമ്മാനിച്ചത് . ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പുരസ്‌കാരം നല്‍കിയത്.
സോഷ്യല്‍ മീഡിയകളില്‍ നടത്തിയ വോട്ടെടുപ്പില്‍ 51 ശതമാനം വോട്ട് പി. വിജയന്‍ നേടിയിരുന്നു. കോഴിക്കോട് പുത്തൂര്‍മഠം സ്വദേശിയായ വിജയന്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും എം ഫിലും നേടിയ ശേഷം 1999ലാണ് സിവില്‍ സര്‍വിസ് പരീക്ഷ പാസായത്.
ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ ഐഎസ്ആര്‍ഒയ്ക്കുവേണ്ടി ചെയര്‍മാന്‍ എ എസ് കിരണ്‍കുമാര്‍, മുന്‍ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനം ഏറ്റുവാങ്ങി.
സിഎന്‍എന്‍ ഐബിഎന്‍ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്. മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം വിപ്രോയുടെ അസിം പ്രേംജി, നൊബേല്‍ ജേതാവ് കൈലാസ് സത്യാര്‍ഥി എന്നിവര്‍ക്കാണ്.
Discussion about this post