മണിപ്പൂരില്‍ ബിജെപി അധികാരത്തിലെത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട് . ആകെയുള്ള 60 സീറ്റുകളില്‍ 25 സീറ്റുകളില്‍ മുന്നിലെത്തി ഏറ്റവും ബിജെപി വലിയ ഒറ്റകക്ഷിയാകാനുള്ള സാധ്യതയാണ് മണിപ്പൂരിലുള്ളത്. എട്ട് സ്വതന്ത്രന്മാരില് ഭൂരിപക്ഷവും ബിജെപിയെ പിന്തുണക്കാനാണ് സാധ്യത എന്നാണ് വിലയിരുത്തല്‍.
മണിപ്പൂരില്‍ നാഗാ പാര്‍ട്ടികളാണ് മറ്റുള്ളവരുടെ പട്ടികയില്‍ ഉള്ളത്. ഇവര്‍ സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസിനോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന കക്ഷികളാണ്. ഇവരുടെ പിന്തുണ ബിജെപിയ്ക്ക് ലഭിക്കാനാണ് സാധ്യത കൂടുതല്‍.
ഇതാദ്യമായാണ് ബിജെപി മണിപ്പൂരില്‍ അക്കൗണ്ട് തുറക്കുന്നത്. അതോടൊപ്പം തന്നെ അധികാരം പിടിക്കാനായാല്‍ അത് വലിയ ചരിത്രമാകും.
Discussion about this post