പനാജി: ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ നാളെ സത്യപ്രതിജ്ഞ നാളെ ചെയ്യും. നാളെ വൈകീട്ട് അഞ്ചുമണിക്കാണ് സത്യപ്രതിജ്ഞ. 40 അംഗ നിയമസഭയില്‍ പരീക്കര്‍ക്ക് 22 പേരുടെ പിന്തുണയുണ്ട്. പ്രതിരോധ മന്ത്രിപദം രാജിവെച്ചാണ് പരീക്കര്‍ മുഖ്യമന്ത്രിയാകുന്നത്.
10 മന്ത്രിമാരും പരീക്കറിനോടൊപ്പം സത്യപ്രതിജ്ഞ ചെയ്യും. 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ പരീക്കറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച രാത്രി എട്ടോടെയാണ് മനോഹര്‍ പരീക്കര്‍ ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ടത്. ബി.ജെ.പി.യുടെ 13 അംഗങ്ങള്‍ക്ക് പുറമെ, മൂന്നംഗങ്ങള്‍ വീതമുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവയുടെയും എന്‍.സി.പി.യുെട ഒരംഗത്തിന്റെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണയാണ് ബി.ജെ.പി.ക്ക് ലഭിച്ചത്. ഇവരുടെ പിന്തുണക്കത്തുമായാണ് പരീക്കര്‍ ഗവര്‍ണറെ കണ്ടത്.
അതേസമയം ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ തഴഞ്ഞ് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ വിളിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കേന്ദ്ര മന്ത്രി മനോഹര്‍ പരീക്കറെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹ ആദ്യം വിളിച്ചതിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തയിരിക്കുന്നത്. ബിജെപി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ആരോപിച്ചു.
Discussion about this post