മുംബൈ: യുപിയിലെ ബിജെപിയുടെ വിജയം ഓഹരി സൂചികകള്‍ക്ക് തുണയായി. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 505 പോയന്റ് നേട്ടത്തില്‍ 29451ലും നിഫ്റ്റി 155 പോയന്റ് ഉയര്‍ന്ന് 9080ലുമെത്തി.
ബിഎസ്ഇയിലെ 1230 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 124 ഓഹരികള്‍ നഷ്ടത്തിലുമാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ് തുടങ്ങിയവ നേട്ടത്തിലും കോള്‍ ഇന്ത്യ നഷ്ടത്തിലുമാണ്.
Discussion about this post