കണ്ണൂര്‍: കേളകം കണിച്ചാര്‍ അണുങ്ങോട് ആദിവാസി കോളനിയില്‍ മൂന്നു വയസ്സുകാരിക്ക് പീഡനം. സംഭവുമായി ബന്ധപ്പെട്ട് പതിനഞ്ചു വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയായിരുന്നു സംഭവം.
പരുക്കേറ്റ പെണ്‍കുഞ്ഞ് തലശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പെണ്‍കുഞ്ഞിന്റെ മാതൃസഹോദരനാണു പ്രതി. ഇയാളെ കേളകം എസ്‌ഐ ടി.വി. പ്രദീഷ് അറസ്റ്റ് ചെയ്തു. പേരാവൂര്‍ സിഐ എന്‍. സുനില്‍ കുമാര്‍, മട്ടന്നൂര്‍ സിഐ ഷാജു ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പോക്‌സോ നിയമ പ്രകാരമാണ് അറസ്റ്റ്.
Discussion about this post