തിരുവനന്തപുരം: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ പിടികൂടാന്‍ വൈകിയത് പിടി തോമസ് മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പള്‍സര്‍ സുനിയെ മാത്രം പ്രതിയാക്കി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പിടി തോമസ് എംഎല്‍എ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനിടയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. അങ്ങും കൂടി നില്‍ക്കുമ്പോഴാണ് മറ്റേ ആള് ഫോണ്‍ വിളിച്ചതെന്ന് മറക്കരുതെന്നായിരുന്നു പിണറായി വിജയന്റെ മറുപടി.
നടി എത്തിയ നടന് ലാലിന്റെ വീട്ടില്‍ വെച്ച് സിനിമാ നിര്‍മ്മാതാവ് ആന്റോ ജോസഫ് പിടി തോമസിന്റെ മുന്നില്‍ വെച്ച് പള്‍സര്‍ സുനിയെ ഫോണ്‍ വിളിച്ചതിനെ കുറിച്ചായിരുന്നു പിണറായിയുടെ പരാമര്‍ശം. പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ മറ്റ് തടസ്സമൊന്നും ഉണ്ടായിട്ടില്ലെന്നും മറ്റുള്ള കാര്യങ്ങള്‍ ശരിയായാണ് മുന്നോട്ട് പോകുന്നതെന്നും പിണറായി വിജയന് പറഞ്ഞു.
Discussion about this post