ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആര്‍കെ നഗറില്‍ പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ഗംഗൈ അമരന് ബിജെപി സ്ഥാനാര്‍ഥിയാകും. ഏപ്രില്‍ 12നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. .
അതേസമയം എഐഎഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ശശികലയുടെ സഹോദര പുത്രനുമായ ടി.ടി.വി ദിനകരന് ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കും.
പാര്‍ട്ടിയുടെ പ്രസീഡിയം ചെയര്മാന് സെങ്കോട്ടയ്യനാണ് ഇക്കാര്യം അറിയിച്ചത്. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന നിയമസഭ സീറ്റാണ് ആര്.കെ നഗറിലേത്.
Discussion about this post