മുംബൈ: ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിഷ്‌കര്‍ഷയെ പ്രശംസിച്ച് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. കാര്യങ്ങള്‍ വേഗത്തില്‍ ഗ്രഹിക്കാന്‍ മിടുക്കുള്ള ആളാണ് മോദിയെന്നും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അദ്ദേഹത്തിനുള്ള മിടുക്ക് അഭിനന്ദനീയമാണെന്നും രാഷ്ട്രപതി പറഞ്ഞു. ഇന്ത്യാ ടുഡേ മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഭൂരിപക്ഷ താല്‍പര്യങ്ങള്‍ക്കു മാത്രമല്ല പ്രസക്തിയുള്ളത്. അധികാരത്തിലുള്ളവര്‍ പരിഗണിക്കേണ്ടത് മൊത്തം രാജ്യത്തിന്റെ താല്‍പര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കൂടിയാലോചനകളും പൊതുസമ്മതി നേടലും മുന്നോട്ടുള്ള പോക്കിന് അനിവാര്യമായ ഘടകങ്ങളാണ്. ഇവ മോദിയ്ക്കുള്ള ഗുണങ്ങളാണെന്നും ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലെ വിജയം ചൂണ്ടിക്കാട്ടി രാഷ്ട്രപതി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ നേടുന്ന വിജയം ഭൂരിപക്ഷത്തിന്റെ പിന്തുണയുടെ അടിസ്ഥാനത്തിലാണെങ്കിലും ഭരണം നടക്കേണ്ടത് എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു നിര്‍ത്തിയാകണമെന്ന മോദിയുടെ പ്രസ്താവനയെ രാഷ്ട്രപതി അഭിന്ദിച്ചു. ഇന്ത്യയുടെ പാരമ്ബ്യരം ഇതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നെഹ്‌റു, ഇന്ദിര ഗാന്ധി, വാജ്‌പേയ്, മന്‍മോഹന്‍ സിങ് എന്നിവരെപ്പോലെ തന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള പ്രധാനമന്ത്രിമാരില്‍ ഒരാളാണ് മോദി. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് എട്ട് ശതമാനമായിരുന്നു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്കെന്ന് രാഷ്ട്രപതി മോദിയെ ഓര്‍മിപ്പിച്ചു. മുന്‍ സര്‍ക്കാരുകളുടെ കഠിനാധ്വാനമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറയെ ശക്തിപ്പെടുത്തിയതെന്നും പ്രണബ്കുമാര്‍ മുഖര്‍ജി ചൂണ്ടിക്കാട്ടി.
Discussion about this post