വനിതകള്‍ക്ക് മുസ്ലീം മഹല്ലുകളിലേയും പള്ളികളിലേയും ഭരണസമിതിയില്‍ പ്രാതിനിധ്യം നല്‍കുന്നതില്‍ മുസ്ലീം സംഘടനകള്‍ക്കിടയില്‍
ഭിന്നാഭിപ്രായം.സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുമെന്ന് മുജാഹിദ് വിഭാഗം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കടുത്തതെിര്‍പ്പുമായി സമസ്ത രംഗത്തെത്തിയത്.
കേരളാ നദ്‌വത്തുല്‍ മുജാഹിദീനാണ് മുസ്ലീം പള്ളികളിലെയും മഹല്ലുകളിലെയും ഭരണ സമിതികളില്‍ സ്ത്രീകള്‍ക്ക് കൂടി പങ്കാളിത്തം നല്‍കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.എന്നാല്‍ മഹല്ല് സംവിധാനത്തിന് മുകളിലുള്ള വഖഫ് ബോര്‍ഡ് ഭരണസമിതിയില്‍ സ്ത്രീകളെുല്‍പ്പെടുത്താമെങ്കില്‍ മഹല്ല് ഭരണസമിതിയില്‍ എന്തു കൊണ്ട് സ്ത്രീകള്‍ക്ക് പങ്കാളിത്തം നല്‍കിക്കൂടെന്ന് മുജാഹിദ് തിരിച്ച് ചോദിച്ചു.
അതേസമയം നാമമാത്രമാണെങ്കിലും നേരത്തെ തന്നെ മഹല്ല് ഭരണ സമിതിയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തിയ ചരിത്രമുള്ള ജമാ അത്ത് ഇസ്ലാമി ,മുജാഹിദ് വിഭാഗത്തെ പിന്തുണച്ചു.
Discussion about this post