യോഗി ആദിത്യനാഥിനെ വിമര്‍ശിക്കുന്നതില്‍ ജയശങ്കറിന്റെ ഫേസ്ബുക്ക്
പ്രതികരണം-
”ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റു. സര്വ്വസംഘപരിത്യാഗികളായ രാഷ്ട്രീയക്കാര്‍ അനവധിയുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ കാഷായ വസ്ത്രധാരിയാണ് ആദിത്യനാഥ്.
യോഗിയെ യു.പി.മുഖ്യനാക്കിയതിനെ നമ്മുടെ ദേശീയ മാധ്യമങ്ങളും മതേതര ജനാധിപത്യ വാദികളും എതിര്‍ത്തുകൊണ്ടേയിരിക്കുകയാണ്. ഇദ്ദേഹം വലിയ വര്‍ഗീയവാദിയും പ്രകോപന പ്രസംഗ വിചക്ഷണനുമാണെന്ന് അവര്‍ ആരോപിക്കുന്നു.
ആദിത്യനാഥിനെക്കാള്‍ എത്രയോ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയ ആളാണ് അദ്ദേഹത്തിന്റെ നേതാവ് നരേന്ദ്ര ദാമോദര്‍ദാസ് മോദി. പ്രത്യേകിച്ച് 2002 ലെ കലാപത്തിന് പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ഇടക്കുള്ളകാലത്ത്. അന്ന് മോദിയെയും ഇതുപോലെത്തന്നെ കുറ്റപ്പെടുത്തി. മാധ്യമങ്ങളും മതേതരന്മാരും എതിര്‍ത്തെതിര്‍ത്തു പുള്ളിയെ ഒരു ഫിഗറാക്കി. ഒടുവില്‍ പ്രധാനമന്ത്രി കസേരയില്‍ കയറ്റിയിരുത്തി.
ഗുജറാത് മുഖ്യമന്ത്രിയും വിവാദപുരുഷനുമാകുന്നകാലത്തു മോദിക്ക് പ്രായം 51 വയസ്സായിരുന്നു. ആദ്യത്യനാഥിന് നാല്പതിനാലെ ആയുള്ളൂ. നമ്മളൊക്കെക്കൂടി നല്ലപോലെ എതിര്‍ക്കുകയും അപലപിക്കുകയും കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്താല്‍ യോഗി വളരെപെട്ടെന്ന് ഒരു ഫിഗറാകും. മോദിയുടെ പിന്‍ഗാമി ആര് എന്ന ചോദ്യത്തിന് ഉത്തരവും കിട്ടും.”
[fb_pe url=”https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/1124541474342244/?type=3&theater” bottom=”30″]
Discussion about this post