ഡല്‍ഹി: അയോധ്യയിലെ തര്‍ക്കങ്ങള്‍ കോടതിയ്ക്ക് പുറത്ത് ഒത്ത് തീര്‍ക്കണമെന്ന സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത് ആര്‍എസ്എസും, ഹിന്ദു സംഘടനകളും. സുപ്രിം കോടതി നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണെന്ന് ആര്‍എസ്എസ് വിലയിരുത്തി. വിശ്വഹിന്ദു പരിഷത്തും നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്തു.
അതേസമയം വിഷയം കോടതിയ്ക്ക് പുറത്ത് ഒത്ത് തീര്‍ക്കാന്‍ കഴിയുന്ന ഒന്നല്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് പ്രതികരിച്ചു. വിവിധ സുന്നി പുരോഹിതരും സുപ്രിം കോടതി നിര്‍ദ്ദേശത്തിനെതിരെ രംഗത്തെത്തി.
പ്രശ്നത്തില്‍ കോടതി പരിഹാരം കാണണമെന്ന് ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി.
സമവായ നിര്‍ദേശം ഉന്നതകോടതിയുടെ ഏറ്റവും നല്ല തീരുമാനമാണ്. ചര്‍ച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്നു തന്നെയാണ് ബി.ജെ.പിയും ആഗ്രഹിക്കുന്നതെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും നിയമ വകുപ്പ് സഹമന്ത്രിയുമായ പി.പി ചൗധരി അഭിപ്രായപ്പെട്ടു.
കോടതിയുടെ നിര്‍ദേശം സ്വാഗതാര്‍ഹമെന്ന് ബി.ജെ.പി നേതാവ് ഉമ ഭാരതിയും പറഞ്ഞു.
Discussion about this post