ഡല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ തന്നെ അനിശ്ചിതത്തിലാക്കും വിധം എം.പിമാരുടെ അസാന്നിദ്ധ്യം ഉണ്ടാകുന്നതില്‍ തന്റെ അസന്തുഷ്ടി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി പാര്‍ലമെന്ററി മീറ്റിംഗിനിടയില്‍ പാര്‍ലമെന്റാണ് എം.പിമാരുടെ മൗലികമായ ഉത്തരവാദിത്തമെന്നും മോദി അഭിപ്രായപ്പെട്ടു.
എല്ലാ എംപിമാരും പാര്‍ലമെന്റില്‍ ഹാജരാകണമെന്നും, ഹാജരാകാത്തവര്‍ കാരണം കാണിക്കണമെന്നും മോദി വ്യക്തമാക്കി.
പാര്‍ലമെന്ററികാര്യ മന്ത്രി ഇരുസഭകളും എം.പിമാരുടെ കുറവ് അനുഭവപ്പെടുന്നുവെന്ന് ചൂണ്ടികാട്ടിയതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും പ്രതികരണമുണ്ടായത്. മുമ്പ് അംഗങ്ങള്‍ ഇരുസഭകളിലും അവരുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നെങ്കിലും ആദ്യമായാണ് അദ്ദേഹം തന്റെ അസന്തുഷ്ടി പ്രകടമാക്കുന്നത്. ലക്ഷകണക്കിന് ജനങ്ങളെ പ്രതിനിധീകരിച്ച് സഭയിലെത്തുന്നവര്‍ക്ക് സഭാ നടപടികളില്‍ പങ്കെടുക്കേണ്ടത് അവരുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post