കൊച്ചി: ലക്കിടി കോളേജ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ കേസില്‍ എഫ്‌ഐആറില്‍ ആദ്യം വീഴ്ച പറ്റിയെന്ന് ഹൈകോടതിയില്‍ സര്‍ക്കാര്‍. പിന്നീട് ആവശ്യമായ തിരുത്തലുകള്‍ വരുത്തിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു.
എഫ് ഐ ആറില്‍ പിന്നീട് ആവശ്യമായ തിരുത്തലുകള്‍ വരുത്തിയെന്നും നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
പൊലീസ് പ്രതിക്ക് നോട്ടീസ് നല്‍കിയത് ജാമ്യം കിട്ടുന്ന വകുപ്പ് ചുമത്തിയാണെന്നും തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തെന്നും ഇത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നും കഴിഞ്ഞദിവസം കോടതി അറിയിച്ചിരുന്നു.
വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ നെഹ്‌റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിനെതിരായ കേസിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വീഴ്ച സമ്മതിച്ചത്.
Discussion about this post