മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഖുറാന് കത്തിച്ചുവെന്ന ആരോപണം പ്രചരണായുധമാക്കി സിപിഎം. കൈരളി ടിവിയുടെ ഓണ്‍ലൈന്‍ മാധ്യമവും ദേശാഭിമാനിയും ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയിട്ടുണ്ട്.
താനൂരില്‍ സംഘര്‍ഷത്തിനിടെ മുസ്ലിംലീഗ് കത്തിച്ചുവെന്ന വാര്‍ത്ത സിപിഎം സൈബര്‍ പേജുകളിലും വാട്സ് അപ്പിലും പ്രചരിക്കുന്നുണ്ട്.
കോര്‍മന്‍ കടപ്പുറത്തെ ഫക്കീര്‍ പള്ളിക്ക് സമീപത്തെ എസ്എസ്എഫ് ഓഫീസിലെ ഖുറാന് ആണ് ലീഗ് പ്രവര്‍ത്തകര്‍ കത്തിച്ചതെന്ന് വാര്‍ത്തയില്‍ പറയുന്നു.
മാര്‍ച്ച് 13ന് പുലര്‍ച്ചെയാണ് ലീഗുകാര്‍ ഈ ഓഫീസിനു തീയിട്ടതെന്ന് വാര്‍ത്തയില്‍ പറയുന്നു.: ‘ഇത് ഖുറാന് ആണ്, പിന്നെ നബിയുടെ ഗ്രന്ഥങ്ങളും. മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ തീവച്ചു നശിപ്പിച്ചതാണ്.’ ‘നബി പഠിപ്പിച്ച ദിക്റുകളും ഖുറാനും കത്തിക്കാന്‍ ഇവര്‍ക്കെങ്ങനെ മനസുണ്ടായി’ എന്ന് മുസ്ലിം ജമാ അത്ത് സെക്രട്ടറി സീതിക്കോയ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മഹ്ജുത്തുല് ബദരിയ്യയുടെ നൂറോളം ഏടുകള്‍, ഹദ്ദാദിന്റെ ഏടുകള്‍, മൗലിനഫദ് കിത്താബുകള്‍ തുടങ്ങിയ മതഗ്രന്ഥങ്ങളും ലീഗ് കത്തിച്ചതായും ഓഫീസിന്റെ ചുമരില്‍ ഐയുഎംഎല്‍ എന്ന് എഴുതിയും വച്ചതായും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post