ബ്രിട്ടനെ നടുക്കിയ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക ഭീകര സംഘടന പ്രവര്ത്തനെന്ന് സൂചന. അക്രമി ഏഷ്യന്‍ വംശജനാണെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാലീസ് അക്രമിയെ തിരിച്ചറിഞ്ഞുവെന്നും എന്നാല്‍, ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും ാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ബ്രസല്‍സില്‍ 52 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിനാണ് ലണ്ടനിലെ സംഭവം.
ആക്രമണത്തില്‍ ഇന്ത്യക്കാര്‍ക്ക് ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ യുകെയ്ക്കൊപ്പം ഇന്ത്യയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ട്വിറ്റര്‍ വഴിയാണ് അദ്ദേഹം തന്റെ ഖേദം പ്രകടിപ്പിച്ചത്.
ആക്രമണത്തില്‍ ഇരകളായവര്‍ക്കുവേണ്ടിയും അവരുടെ കുടുംബത്തിനുവേണ്ടിയും പ്രാര്‍ഥിക്കുന്നുവെന്നു മോദി ട്വിറ്ററില്‍ കുറിച്ചു. ഭീകരതയ്ക്കേതിരെയുള്ള ബ്രിട്ടന്‍ന്റെ നിലപാടുകള്‍ക്കൊപ്പം ഇന്ത്യ നില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു
#WATCH Shooting outside UK Parliament. (rescue visuals from Westminster Bridge) pic.twitter.com/fCVCBudxm1
— ANI (@ANI) March 22, 2017
Discussion about this post