കാസര്‍കോഡ്: പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയുടെ കൊലയ്ക്ക് പ്രേരണയായത് കളിസ്ഥലത്തുവെച്ചുണ്ടായ മര്‍ദ്ദനമാണെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്കി. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്. നേനത്തെ മര്‍ദ്ദനത്തില്‍ പ്രതികളില്‍ ഒരാളുടെ രണ്ട് പല്ലുകള്‍ കൊഴിഞ്ഞതായും മൊഴിയിലുണ്ട്. പോലിസിനെ ഉദ്ധരിച്ച് ചില പ്രാദേശിക മാധ്യമങ്ങളും സമാനമായ വാര്‍ത്ത നല്‍കിയിട്ടുണ്ട്.
കളിസ്ഥലത്ത് വച്ച് മര്ദ്ദമേറ്റതിന് പതികാരം ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ മദ്യലഹരിയില്‍ ബൈക്കില്‍ പഴയ ചൂരിയില്‍ എത്തിയത്. അറസ്റ്റിലായ അജീഷാണ് പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ കയറി റിയാസിനെ നെഞ്ചിനും കഴുത്തിനും വെട്ടികൊലപ്പെടുത്തിയത് എന്നാണ് മൊഴി.
കാസര്‍കോഡ് മദ്രസാ അദ്ധ്യാപകന്റെ മരണവുമായി ബന്ധപ്പെട്ട് മലബാര്‍ മേഖലയില്‍ വ്യാപക അക്രമത്തിന് സാദ്ധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മത മൗലിക വാദ സംഘടനകളുള്‍പ്പെടെ വിഷയം മുതലെടുക്കാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമീപവാസികളായ മൂന്ന് യുവാക്കളാണ് പിടിയിലായത്. അഖില്‍, അജേഷ് , നിതിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മുസ്ലീം ലീഗ് ആഹ്വാനം ചയ്ത ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 10 ഓളം ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post