ബെംഗളുരു: ബെംഗളുരുവില്‍ പോലീസ് 1.28 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേര് അറസ്റ്റിലായി. നിയമവിരുദ്ധമായി ഇത്രയും വലിയ തുകയുടെ നിരോധിച്ച നോട്ടുകള്‍ കൈവശം വെച്ചതിന് അജയ്, രാഹുല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അഞ്ഞൂറിന്റെയും, ആയിരത്തിന്റേയും അസാധുവാക്കിയ നോട്ടുകളായിരുന്നു ഇവരുടെ കൈവശമുണ്ടായിരുന്നത്. സ്വര്‍ണ്ണക്കച്ചവടം നടത്തുന്ന രണ്ടംഗ സംഘം കമ്മീഷന് അടിസ്ഥാനത്തില്‍ നോട്ട് ഇടപാടുകളും നടത്തിയിരുന്നു. വ്യാജ നോട്ടുകള്‍ നല്കി ആളുകളെ കബളിപ്പിച്ച കേസിലും ഇവര്‍ പ്രതികളാണ്.
Discussion about this post