പട്ന: പൊതുപരിപാടിക്കിടെ വേദി തകര്‍ന്ന് വീണ് ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന് പരിക്ക്. പട്നയില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഒരു മതപരിപാടിക്കിടെ സംസാരിച്ച് കൊണ്ടിരിക്കെയാണ് വേദി തകര്‍ന്ന് വീണത്.
ബീഹാര്‍ ഉപമുഖ്യമന്ത്രിയും മകനുമായ തേജസ്വി യാദവ്, ആരോഗ്യ മന്ത്രി തേജ് പ്രതാപ്, രാജ്യസഭാ എം.പിയും മകളുമായ മിസ ഭാരതി എന്നിവരും പട്നയിലെ ദിഗ നഗരത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനായി ലാലുപ്രസാദിനൊപ്പമെത്തിയിരുന്നു.
വീഴ്ചയില്‍ പരിക്കേറ്റ ലാലുപ്രസാദ് യാദവിനെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.
#WATCH: Stage of a 'Yagya Sthal' in Patna, where Lalu Prasad Yadav was present collapsed; he was later discharged after treatment(24.3.2017) pic.twitter.com/rNm1buOe4b
— ANI (@ANI) March 25, 2017
Discussion about this post