ഇരിട്ടി: വിഷു വിപണി ലക്ഷ്യമിട്ട് അനധികൃതമായി സൂക്ഷിച്ച 4,000 കിലോ പടക്കശേഖരം പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് ഇരിട്ടി പോലീസ് നടത്തിയ റെയ്ഡിലാണ് പയഞ്ചേരി മുക്കിലെ ഗോഡൗണിൽ നിന്ന് പടക്കങ്ങൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കടയുടമ ഇരിട്ടി സ്വദേശി പ്രകാശനെ (40) അറസ്റ്റുചെയ്തു.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. 500 കിലോഗ്രാം പടക്കം സൂക്ഷിക്കുന്നതിനുള്ള ലൈസൻസ് മാത്രമേ കടയുടമയ്ക്കു ഉണ്ടായിരുന്നുള്ളുവെന്ന് പോലീസ് അറിയിച്ചു.
Discussion about this post