Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

മന്ത്രിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ വെച്ച് വ്യാജപ്രചാരണം; ചാനല്‍ സിഇഒയ്‌ക്കെതിരെ പെണ്‍കുട്ടിയുടെ പരാതി

by Brave India Desk
Mar 29, 2017, 12:06 pm IST
in Kerala
Share on FacebookTweetWhatsAppTelegram


മലപ്പുറം: മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രം സംബന്ധിച്ച് പൊലീസില്‍ പരാതി. അപകീര്‍ത്തികരമായ രീതിയില്‍ പ്രചരിക്കുന്ന ചിത്രം തടയണമെന്നും അത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയാണ് പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. ശശീന്ദ്രനോട് ഫോണില്‍ സംസാരിച്ചത് താനാണെന്ന തരത്തിലാണ് പ്രചാരണമെന്നും തന്റെ ഭാവിയും ജീവിതവും തകര്‍ക്കുന്ന രീതിയിലുളള വ്യാജപ്രചാരണങ്ങളാണ് സോഷ്യല്‍മീഡിയകളില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും പരാതിയില്‍ പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ഇന്നലെ പരപ്പനങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐടി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. വനിതാകമ്മീഷനും പരാതി നല്‍കുമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

മലപ്പുറം അരിയല്ലൂര്‍ സ്വദേശിനിയാണ് പരാതിക്കാരി. 20 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി, കോഴിക്കോട് സ്വകാര്യസ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈനിംഗിനാണ് പഠിക്കുന്നത്. രണ്ടുമാസങ്ങള്‍ക്ക് മുമ്പ് സ്ഥാപനം നടത്തിയ ഒരു പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി എത്തിയപ്പോള്‍ നാട മുറിക്കാനായുളള കത്രിക ഉള്‍പ്പെടുന്ന താലം പിടിച്ചത് പെണ്‍കുട്ടിയാണ്. ഈ സമയത്ത് എടുത്ത ചിത്രമാണ് ഇപ്പോള്‍ മോശമായി പ്രചരിപ്പിക്കുന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടിയുടെ സുഹൃത്തും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ ജിയേഷും പരാതി നല്‍കിയിട്ടുണ്ട്. ഫോട്ടോ നിരവധിപേര്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ആദ്യം ഷെയര്‍ ചെയ്യപ്പെട്ടത് മംഗളത്തിന്റെ സിഇഒയായ അജിത്കുമാറില്‍ നിന്നാണെന്ന് കരുതുന്നതായും അദ്ദേഹത്തിനെതിരെയും കേസെടുക്കണമെന്നുമാണ് പരാതിയില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരും ജിയേഷും ആവശ്യപ്പെടുന്നത്.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മാര്‍ച്ച് 26 ഞായറാഴ്ചയാണ് മംഗളം ചാനല്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ ലൈംഗികചുവയുളള സംഭാഷണം പുറത്തുവിടുന്നത്. തുടര്‍ന്ന് മന്ത്രി രാജിവെക്കുകയും ചെയ്തു. മന്ത്രിയുടെ ലൈംഗിക ചുവയുളള സംഭാഷണം മംഗളം ടിവി പുറത്തുവിട്ടതിനെ തുടര്‍ന്ന് ചാനലിനെതിരെ രൂക്ഷ വിമര്‍ശനമാണ് സാമുഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നത്. വാര്‍ത്തക്കെതിരെ ആദ്യം രംഗത്തെത്തിയത് മാധ്യമപ്രവര്‍ത്തകരായിരുന്നു. എഡിറ്റ് ചെയ്ത് മന്ത്രിയുടെ സംഭാഷണം മാത്രമാണ് ചാനല്‍ പുറത്ത് വിട്ടത്. പിന്നാലെയാണ് മംഗളം സിഇഒയായ അജിത്കുമാര്‍ ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഒരു ചടങ്ങിനിടെ മന്ത്രി എ.കെ ശശീന്ദ്രനും ഒരു പെണ്‍കുട്ടിയും മറ്റുചിലരുമായി നില്‍ക്കുന്ന ഫോട്ടോ പ്രചരിപ്പിക്കുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നത്.

മന്ത്രി ശശീന്ദ്രന്‍ ചിത്രത്തില്‍ പെണ്‍കുട്ടിയെ നോക്കി ചിരിക്കുന്നതാണ് ചിത്രത്തിലുളളത്. എകെ ശശീന്ദ്രന്‍ ലൈംഗികാരോപണത്തില്‍പ്പെട്ട് മന്ത്രിസ്ഥാനം രാജിവച്ച സമയമായതുകൊണ്ടും ഫോട്ടോ പ്രചരിപ്പിച്ചത് മംഗളത്തിന്റെ എംഡിയായതിനാലും മന്ത്രിയുമായി ലൈംഗിക സംഭാഷണം നടത്തിയത് ഈ പെണ്‍കുട്ടിയാണെന്ന തരത്തിലാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. തുടര്‍ന്ന് വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും അശ്ലീല വിവരണങ്ങളോടെ ഈ ചിത്രം വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ചിത്രത്തിലുളള കുട്ടിയല്ല മന്ത്രിയോട് സംസാരിച്ചതെന്നും അപവാദ പ്രചാരണങ്ങള്‍ തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യം.

പരാതി നല്‍കിയതിന് ശേഷം ഇന്നലെയാണ്, ഇതേ ചിത്രം ദുരുദ്ദേശപരമായി മംഗളം ചാനലിലെ ചില മാധ്യമപ്രവര്‍ത്തകര്‍ നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഷാര്‍പ്പ് ഐ, ഇന്നത്തെ പരിപാടി തുടങ്ങിയ വാട്ട്‌സപ്പ് ഗ്രൂപ്പുകളില്‍ ചിത്രം ഷെയര്‍ ചെയ്തവരില്‍ ചാനല്‍ സിഇഒ ആര്‍ അജിത്ത്കുമാറും ഉള്‍പ്പെടും. ഇവിടെ നിന്നാണോ പ്രചരണങ്ങള്‍ക്ക് തുടക്കമായത് എന്ന സംശയവും വീട്ടുകാര്‍ മുന്നോട്ടുവെക്കുന്നു. ആദ്യം ചെയ്തതല്ലെങ്കിലും ഇത്തരത്തില്‍ ചിത്രം ഷെയര്‍ ചെയ്തത് കുറ്റകരമാണ്. ശശീന്ദ്രനെതിരെയുള്ള പ്രചരണത്തില്‍ തന്റെ ചിത്രമെന്തിന് ഉപയോഗിച്ചുവെന്നാണ് പെണ്‍കുട്ടി ചോദിക്കുന്നത്. ശശീന്ദ്രനുമായുള്ള വിവാദ ഫോണ്‍സംഭാഷണത്തിലെ പെണ്‍കുട്ടി, ചിത്രത്തിലെ കുട്ടിയാണെന്ന് വരെ പ്രചരണങ്ങളുണ്ടായിരുന്നു. ഇതിനാല്‍ ചാനല്‍ മേധാവിക്കെതിരെയുള്‍പ്പെടെ മലപ്പുറം എസ്പിക്കും, മുഖ്യമന്ത്രിക്കും, മനുഷ്യാവകാശകമ്മീഷനും, വനിതാ കമ്മീഷനും ഇന്ന് പെണ്‍കുട്ടി പരാതി നല്‍കും.

തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ള വാട്ട്‌സപ്പ് ഗ്രൂപ്പിലാണ് ചാനല്‍ സിഇഒ ഉള്‍പ്പെടെയുള്ളവര്‍ ചിത്രം ഷെയര്‍ ചെയ്തത്. നിരവധിയാളുകള്‍ അവിടെവെച്ച് തന്നെ ഇക്കാര്യത്തെ ചോദ്യം ചെയ്തിരുന്നു. വാര്‍ത്ത ശരിയെന്ന് സ്ഥാപിക്കാനുള്ള തിരക്കില്‍, ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടാമോ എന്ന് ചോദിക്കുകയാണ് ഒരു നാട്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചിത്രം പ്രചരിപ്പിക്കപ്പെട്ടുകഴിഞ്ഞു. മന്ത്രി സ്ത്രീലമ്പടനാണെന്ന് സ്ഥാപിക്കാന്‍ തന്റെ ജീവിതമെന്തിന് നിഴലില്‍ നിര്‍ത്തുന്നുവെന്നാണ് ഈ 20കാരി ചോദിക്കുന്നത്. നീതി ലഭിക്കുംവരെ പോരാടാന്‍ തന്നെയാണ് ഇപ്പോളവരുടെ തീരുമാനം.

Tags: girlphotoa k sasindrancasemangalam channel ceo
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies