ഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കാനില്ലെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. അത്തരം ഊഹാപോഹങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിനോദകാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഒരുപാട് ദിനപത്രങ്ങള്‍ ഇവിടെയുണ്ട്. അതിലൊന്നായി മാത്രമേ ആ വാര്‍ത്തയെ കാണുന്നുള്ളൂവെന്നുമാണ് വാര്‍ത്തയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രപതിയാകാന്‍ അവസരം ലഭിച്ചാലും അത് സ്വീകരിക്കില്ല. ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ മുഴുകാനാണ് തനിക്ക് താല്‍പ്പര്യമെന്നും മോഹന്‍ ഭാഗവത് പറയുന്നു.
ഹിന്ദുരാഷ്ട്രം രൂപീകരിക്കുന്നതിന് രാഷ്ട്രപതിയായി ആര്‍എസ്എസ് തലവാന്‍ ഭാഗവതിനെ തെരഞ്ഞെടുക്കണമെന്ന് കഴിഞ്ഞ ദിവസം ശിവസേന എംപി സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ പരമോന്നുത പദവിയാണ് രാഷ്ട്രപതിയുടേത്. നല്ല പ്രതിച്ഛായ ഉള്ളവരാണ് ഇത്തരം പദവികളില്‍ എത്തേണ്ടത്. രാഷ്ട്രപതി സ്ഥാനത്തേക്ക് ഭാഗവത്തിന്റെ പേര് പരിഗണിക്കുന്നുണ്ടെന്നാണ് വിവരമെന്നും റാവത്ത് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ആര്‍എസ്എസ് തലവന്റെ പ്രതികരണം വന്നിരിക്കുന്നത്.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി ജൂലൈയില്‍ അവസാനിക്കുകയാണ്. പുതിയ രാഷ്ട്രപതിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുമുഖത്തെ തേടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, സുഷമാ സ്വരാജ് എന്നിവരുടെ പേരുകളും രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നതിനിടെയാണ് മോഹന്‍ ഭാഗവതിനെ ശിവസേന നിര്‍ദ്ദേശിച്ചത്.
Discussion about this post