തിരുവനന്തപുരം: ഫോണ്‍ സംഭാഷണ വിവാദത്തെത്തുടര്‍ന്ന് രാജിവെയ്‌ക്കേണ്ടി വന്ന എകെ ശശീന്ദ്രന്റെ ഒഴിവിലേക്ക് എന്‍സിപിയുടെ മന്ത്രിയായി തോമസ് ചാണ്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കുട്ടനാട് എംഎല്‍എ ആയ തോമസ് ചാണ്ടി ഗതാഗതമന്ത്രിയായാണ് സ്ഥാനമേല്‍ക്കുക. ഇന്ന് വൈകിട്ട് നാലിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവത്തിന്റെ മുന്നിലാണ് സത്യപ്രതിജ്ഞ.
ഗതാഗതമന്ത്രിയാകുക എന്ന വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് തോമസ് ചാണ്ടി പറഞ്ഞു. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്തമാണ്. ആരോപണമുക്തനായി എകെ ശശീന്ദ്രന്‍ തിരിച്ചു വന്നാല്‍ മാറിക്കൊടുക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു
തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന എന്‍സിപി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തിന് മുഖ്യമന്ത്രിയും വെള്ളിയാഴ്ച്ച അംഗീകാരം നല്‍കിയിരുന്നു. തോമസ് ചാണ്ടിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് എകെ ശശീന്ദ്രന്‍ പറഞ്ഞു. ശശീന്ദ്രന്‍ വഹിച്ചിരുന്ന റോഡ് ഗതാതതം, മോട്ടോര്‍ വാഹനം, ജല ഗതാഗതം എന്നീവകുപ്പുകളാണ് ചാണ്ടിക്ക് ലഭിക്കുക. എകെ ശശീന്ദ്രന്റെ ഔദ്യോഗിക വസതിയായിരുന്ന കാവേരിയില്‍ തന്നെയാകും തോമസ് ചാണ്ടിയുടെ താമസം.
എല്‍ഡിഎഫ് യോഗത്തിലാണ് തോമസ് ചാണ്ടിയെ പിണറായി മന്ത്രിസഭയിലേക്കെടുക്കാന്‍ തീരുമാനമായത്. എകെ ശശീന്ദ്രനെതിരായ ജൂഡീഷ്യല്‍ അന്വേഷണം നടക്കട്ടെയെന്നും ശശീന്ദ്രന്‍ മാറിനില്‍ക്കുന്നത് തന്നെയാണ് നല്ലതെന്നുമാണ് എല്‍ഡിഎഫ് യോഗത്തില്‍ ഉണ്ടായ പൊതു വികാരം. ഇതോടെയാണ് സിപിഐഎം കേന്ദ്ര നേതൃത്വം പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച തോമസ് ചാണ്ടിക്ക് പിണറായി വിജയന്‍ മന്ത്രിസഭയില്‍ അംഗമാകാന്‍ അവസരം ലഭിച്ചത്.
എകെ ശശീന്ദ്രനെ കുടുക്കിയതാണെങ്കിലും ഇത്തരത്തിലൊരു സംഭാഷണം മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ലായിരുന്നു എന്നൊരു നിലപാടും യോഗത്തില്‍ ഉയര്‍ന്നിരുന്നു. തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ നേരത്തെ എന്‍സിപി സംസ്ഥാന നേതൃത്വം തീരുമാനമെടുത്തിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയതോടെയാണ് എല്‍ഡിഎഫ് യോഗം ഇക്കാര്യത്തില്‍ തീരുമാനമായത്.
എന്‍സിപി തോമസ് ചാണ്ടിയെ നിര്‍ദ്ദേശിച്ചതോടെ ഇതിനെതിരായി നീങ്ങേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. ഇതേ നിലപാടാണ് സിപിഐയും എടുത്തത്. എന്‍സിപിയുടെ മന്ത്രിയെ അവര്‍ തന്നെ തീരുമാനിക്കട്ടേയെന്ന നിലപാടാണ് ഘടകകക്ഷികളെടുത്തത്. ഇതോടെ എല്‍ഡിഎഫ് യോഗത്തില്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ തീരുമാനം ഉണ്ടാവുകയായിരുന്നു.
Discussion about this post