തിരുവനന്തപുരം: ഇടതുസര്‍ക്കാരിലെ പുതിയ മന്ത്രി തോമസ് ചാണ്ടിക്കെതിരെ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ രംഗത്തെത്തി. വിദേശത്ത് ശിക്ഷിക്കപ്പെട്ട ഒരാള്‍ ഗതാഗതമന്ത്രിയാവുന്നത് അധാര്‍മ്മികമെന്ന് എന്‍എസ് മാധവന്‍ ചൂണ്ടിക്കാട്ടി. സ്‌കൂളില്‍ നിന്ന് പണം തട്ടിയ കേസില്‍ കുവൈറ്റ് കോടതി തോമസ് ചാണ്ടിക്ക് എട്ട് വര്‍ഷം തടവ്ശിക്ഷ വിധിച്ച സംഭവം ചൂണ്ടിക്കാണിയാണ് എന്‍ എസ് മാധവന്റെ ആരോപണം. ട്വിറ്റിറിലൂടെയാണ് എന്‍ എസ് മാധവന്‍ ഗതാഗതമന്ത്രിയായ തോമസ് ചാണ്ടിക്കെതിരെ ആഞ്ഞടിച്ചത്.
തെരഞ്ഞെടുപ്പ് നിയമം വിദേശത്ത് ശിക്ഷിക്കപ്പെട്ടവരെപ്പറ്റി നിശ്ശബ്ദമാണ്. നൈതികത അങ്ങനെ അല്ല. തോമസ് ചാണ്ടിയുടെ നിയമനം പുന:പരിശോധിക്കണമെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു. ശിക്ഷ വിധിച്ച വാര്‍ത്തയും ട്വീറ്റിനോടൊപ്പമുണ്ട്. കുവൈറ്റിലെ ഇന്ത്യക്കാരെ ഭയങ്കരമായി പറ്റിച്ചതിന്റെ കഥയാണീ റിപ്പോര്‍ട്ട് എന്നു പറഞ്ഞാണ് ‘ഗള്‍ഫ് ന്യൂസില്‍’ വന്ന വാര്‍ത്ത ഷെയര്‍ ചെയ്തിരിക്കുന്നത്.
സാല്‍മിയയിലെ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നും തോമസ് ചാണ്ടിയും മറ്റുള്ളവരും ചേര്‍ന്ന് 42 കോടി തട്ടിയെടുത്തെന്ന കേസിലായിരുന്നു ശിക്ഷ. 2002-ല്‍ കുവൈറ്റ് കോടതി തോമസ് ചാണ്ടിക്കും മറ്റ് മൂന്നുപേര്‍ക്കുമാണ് ശിക്ഷ വിധിച്ചിരുന്നത്. ഓരോരുത്തര്‍ക്കും എട്ട് വര്‍ഷം തടവും 500 കുവൈറ്റ് ദിനാര്‍ പിഴയുമാണ് ശിക്ഷിച്ചിരുന്നത്. കുവൈറ്റ് ടൈംസ് ലേഖകനായിരുന്ന കെപി മോഹനന്‍, കുവൈറ്റില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന മാത്യു ഫിലിപ്പ് എന്നിവരാണ് മറ്റ് പ്രതികള്‍. തട്ടിപ്പ് വാര്‍ത്ത പുറത്ത് വന്നതിനെത്തുടര്‍ന്ന് തോമസ് ചാണ്ടിയെയും മാത്യു ഫിലിപ്പിനെയും പൊലീസ് പിടികൂടിയിരുന്നു. തോമസ് ചാണ്ടി 85,000 കുവൈറ്റ് ദിനാര്‍(ഒരു കോടി രൂപയോളം) കെട്ടിവെച്ച് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. ഒപ്പം അറസ്റ്റിലായ മാത്യു ഫിലിപ്പിന് രണ്ട് വര്‍ഷം ജയിലില്‍ കിടക്കേണ്ടി വന്നിരുന്നു.
https://twitter.com/NSMlive/status/848391956187160576?ref_src=twsrc%5Etfw&ref_url=http%3A%2F%2Fml.southlive.in%2Fnewsroom%2Fkerala%2Fthomas-chandi-doesnt-deserve-to-be-a-minister-he-was-convicted-abroad-for-scam-says-writer-ns-madhavan
https://twitter.com/NSMlive/status/848391956187160576?ref_src=twsrc%5Etfw&ref_url=http%3A%2F%2Fml.southlive.in%2Fnewsroom%2Fkerala%2Fthomas-chandi-doesnt-deserve-to-be-a-minister-he-was-convicted-abroad-for-scam-says-writer-ns-madhavan
https://twitter.com/NSMlive/status/848393522940071936?ref_src=twsrc%5Etfw&ref_url=http%3A%2F%2Fml.southlive.in%2Fnewsroom%2Fkerala%2Fthomas-chandi-doesnt-deserve-to-be-a-minister-he-was-convicted-abroad-for-scam-says-writer-ns-madhavan
Discussion about this post