ലക്നൗ: മുന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് ഗൗരവ് ഭാട്യ ബിജെപിയില്‍ ചേര്‍ന്നു. യുപി നിയമസഭ ഇലക്ഷന് മുന്നേ ഗൗരവ് ഭാട്യ എസ്പി വിട്ടിരുന്നു.സമാജ്വാദി പാര്‍ട്ടിയുടെ നിയമ വിഭാഗം ദേശീയ പ്രസിഡണ്ടായിരുന്നു അദ്ദേഹം.
ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം മുമ്പ് ഭാട്യയുടെ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചിരുന്നു. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും സമീപകാല പ്രവര്‍ത്തനങ്ങളാണ് രാജിക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു ഭാട്യയുടെ പ്രതികരണം.
അഖിലേഷ് യാദവിന്റെ നടപടികളില്‍ ഭാട്യ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Discussion about this post