ചെന്നൈ:ആര്‍കെ നഗറിലെ വോട്ടര്‍മാരില്‍ തരംഗം തീര്‍ത്ത് ബിജെപി സ്ഥാനാര്‍ത്ഥി ഗംഗൈ അമരന്. വാഹനറാലിയും സെല്‍ഫിയുമായി വോട്ടര്‍മാര്‍ക്കിടയില്‍ എത്തുന്ന ഗംഗൈ അമരന്റെ പ്രചരണം എതിരാളികളെ അമ്പരപ്പിച്ചിട്ടുണ്ട്. തുറന്ന വാഹനത്തില്‍ പര്യടനം നടത്തുന്ന താരത്തെ ഷാളണിയിച്ചാണ് വോട്ടര്‍മാര്‍ വരവേല്‍ക്കുന്നത്.
ഗംഗൈ അമരനോടുള്ള താരാരാധന വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ആര്.ക നഗറില്‍ ബിജെപി. കേന്ദ്രനേതാക്കളെയും മന്ത്രിമാരയും പ്രചരണത്തിനെത്തിച്ച് എതിരാളികളുടെ മനസ്സില്‍ ആശങ്കയുണ്ടാക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിനിടെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ഗംഗൈ അമരനുമായി കൂടിക്കാഴ്ച നടത്തിയതും അദ്ദേഹത്തിന് വിജയാശംസകള്‍ നേര്‍ന്നതും ബിജെപി കേന്ദ്രങ്ങള്‍ പ്രചരണവിഷയമാക്കുന്നുണ്ട്.
രജനിയുടെ പിന്തുണ സഹപ്രവര്‍ത്തകനായ ഗംഗൈ അമരനൊടൊപ്പമാണെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ഗംഗൈ അമരന് രജനി ആശംസ നേര്‍ന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിറകെ, ആര്‍കെ നഗറില്‍ ആര്‍ക്കും പിന്തുണ നല്‍കിയിട്ടില്ല എന്ന് രജനികാന്ത് വിശദീകരിച്ചിരുന്നു. എന്നാല്‍ സറ്റൈല്‍ മന്നന്റെ ഉള്ളിലിരുപ്പാണ് ആദ്യംപുറത്ത് വന്നതെന്നാണ് ഗംഗൈ അമരനൊടൊപ്പമുള്ളവര് പറയുന്നത്.
ബിജെപി യൂത്ത് വിംഗ് ദേശീയ നിര്‍വ്വാഹക സമിതിയംഗവും സിനിമാ താരവുമായ ഗായത്രി രഘുറാമും ഗംഗൈ അമരനൊപ്പം ജനങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. ഇടങ്ങിയ ചേരികളിലേക്ക് തുറന്ന ഓട്ടോറിക്ഷയിലാണ് ഗംഗൈ അമരന്റെ യാത്ര. നിരവധി പേരാണ് സംഗീത സംവിധായകന് കൂടിയായ സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കാന്‍ കാത്ത് നില്‍ക്കുന്നത്. സെല്‍ഫിയ്ക്കും ക്യാമറയ്ക്കും വോട്ടര്‍മാര്‍ക്കൊപ്പം പോസ് ചെയ്തും. തനിക്ക് ലഭിച്ച ഷാളുകള്‍ വിതരണം ചെയ്തും ഗംഗൈ അമരന് വോട്ടര്‍മാരുടെ മനസ്സ് കീഴടക്കുന്നു.
അപ്പുറത്ത് എഐഎഡിഎംകെയിലെ ഇരുപക്ഷവും തമ്മിലുള്ള പോര് തുടരുകയാണ്. രണ്ടില ചിഹ്നം മരവിപ്പിച്ചുവെങ്കിലും ഇരുപക്ഷവും രണ്ടിലയില്‍ ജയലളിതയുടെ പോസ്റ്ററുകളും കട്ടൗട്ടുകളും ഉപയോഗിക്കുന്നുണ്ട്. പലയിടത്തും പളനിച്ചാമി, പനീര്‍ശെല്‍വം അണികള്‍ തമ്മില്‍ സംഘര്‍ഷവും നടക്കുന്നുണ്ട്. ഇതിനിടെ പനീര്‍ശെല്‍വം വിഭാഗത്തിന്റെ ചിഹ്നമായ തെരുവ് വിളക്ക് രണ്ടിലയോട് സാമ്യമുള്ള രീതിയില്‍ ചിത്രീകരിക്കുന്നതിനെതിരെ എതിര് ഭാഗം രംഗത്തെത്തിയിട്ടുണ്ട്.
എഐഎഡിഎംകെ രണ്ട് വിഭാഗമായും ഡിഎംകെ ഒരു വശത്തും നിരക്കുന്ന മത്സരത്തില്‍ പരമാവധി വോട്ട് പിടിച്ച് അട്ടിമറി സൃഷ്ടിക്കാനാവുമെന്നാണ് ബിജെപി കണക്ക് കൂട്ടല്‍. ഇനിയുള്ള ദിവസങ്ങളില്‍ ദേസീയ നേതാക്കള്‍ കൂടി ആര്.കെ നഗറില്‍ എത്തുന്നതോടെ കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാകും എന്നാണ് അവരുടെ പ്രതീക്ഷ.
Discussion about this post