ലഖ്നൗ: അയോധ്യ തര്‍ക്കവിഷയത്തില്‍ പരിഹാരം കാണുന്നതിന് സുപ്രീംകോടതിക്ക് പൂര്‍ണ പിന്തുണയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാപാര്‍ട്ടികളും വിഷയത്തില്‍ പരിഹാരം കാണാനായി ഒന്നിച്ചിരിക്കണമെന്നും ചര്‍ച്ചകളാണ് പരിഹാരം കാണാനുള്ള ഏകവഴിയെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിനെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും ചര്‍ച്ചകളിലൂടെ സൗഹാര്‍ദ്ദപരമായി വിഷയം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏത് സമയത്തും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹകരണം ആവശ്യമായി വരികയാണെങ്കില്‍ തങ്ങള്‍ അതിന് തയാറാണെന്നും ആദിത്യനാഥ് വ്യക്തമാക്കി.
കഴിഞ്ഞ മാര്‍ച്ച് 21നാണ് ബാബറി മസ്ജിദ് അയോധ്യാ തര്‍ക്കം കോടതിക്ക് പുറത്തുവെച്ച് പരിഹരിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ആവശ്യമെങ്കില്‍ താന്‍ മധ്യസ്ഥത വഹിക്കാമെന്ന് ചീഫ് ജസ്റ്റിസ് ജെ. എസ് ഖേഹര്‍ അറിയിച്ചിരുന്നു.
അതേസമയം ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ അടച്ചുപൂട്ടുന്ന വിഷയത്തില്‍ ആരോപണങ്ങളെ പ്രതിരോധിച്ച ആദിത്യനാഥ് അലഹബാദ് ഹൈക്കോടതി വിധിയാണ് തങ്ങള്‍ നടപ്പിലാക്കുന്നതെന്ന് വിശദീകരിച്ചു.
Discussion about this post