പാലക്കാട്: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ പോലീസ് അറസ്റ്റു ചെയ്തു. കൃഷ്ണദാസിനെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.
കൃഷ്ണദാസ് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിട്ടുള്ളതിനാല്‍ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വെക്കാന്‍ സാധ്യതയില്ല. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുമെന്നാണ് വിവരം.
പോലീസ് അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥയിലാണ് കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്.അതേസമയം നാളെ നടക്കുന്ന സമരത്തില്‍ മാറ്റമില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം അറിയിച്ചു.
Discussion about this post