നാദാപുരം: പാമ്പാടി നെഹ്റു കോളേജ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തിന് ശേഷം കുടുംബത്തെ സഹായിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഐ(എം) നടപടി. ഇവര്‍ക്ക് അംഗത്വം പുതുക്കി നല്‍കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.
വിഷയത്തില്‍ സജീവമായി ഇടപെട്ട സിഐടിയു സംസ്ഥാനക്കമ്മിറ്റി നേതാവടക്കമുള്ളവര്ക്കാണ് അംഗത്വം നഷ്ടപ്പെട്ടത്. ജിഷ്ണുവിന്റെ മരണവിവരം അറിഞ്ഞയുടന്‍ ഇവര്‍ കോളേജിലെത്തുകയും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.
വിഎസ് അച്യുതാന്ദന് ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കുന്നതിനായി ഇവര്‍ ശ്രമിച്ചെന്നാണ് നേതൃത്വത്തിന്റെ കണ്ടെത്തല്‍. വിഎസ് വരുന്ന വിവരം ഇവര്‍ മറ്റുള്ളവരെ അറിയിക്കുകയും പ്രചരിപ്പിച്ച് കൂടുതല്‍ ആളെക്കൂട്ടുകയും ചെയ്തു. സിഐടിയു സംസ്ഥാനക്കമ്മിറ്റിയംഗമുള്പെടെയുള്ളവര് വിഷയത്തില്‍ ശക്തമായി ഇടപെട്ടതായാണ് വിലയിരുത്തല്‍. ജിഷ്ണുവിന്റെ മരണത്തിന് ശേഷമുള്ള ഇവരുടെ ഇടപെടല്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയതിന്റെ ശിക്ഷയായാണ് അംഗത്വം നല്‍കാതിരുന്നത്.
എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന ജിഷ്ണുവിന്റെ മാതാപിതാക്കളും പാര്‍ട്ടി അനുഭാവികളാണ്. ഇവരെ സഹായിച്ചതിന്റെ പേരില്‍ ശിക്ഷയേറ്റുവാങ്ങേണ്ടി വന്നതിന് സംസ്ഥാനനേതൃത്വത്തിന് പരാതി നല്‍കാനൊരുങ്ങുകയാണ് പ്രവര്‍ത്തകര്‍.
Discussion about this post