അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ നല്കിയ അപ്പീലുകളില്‍ സുപ്രീംകോടതി ഇന്ന് തീര്‍പ്പ് കല്‍പ്പിച്ചേക്കും. കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധി ലക്നൌ ഹൈക്കോടതി നേരത്തെ ശരിവെച്ചിരുന്നു.
കേസ് പരിഗണിച്ചപ്പോള്‍ എല്ലാ കക്ഷികളോടും തങ്ങളുടെ വാദം എഴുതി നല്കാന് സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കണമോ വേണ്ടെയോ എന്ന കാര്യത്തില്‍ കോടതി അന്തിമ വിധി പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post