രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ പശുകടത്ത് നടത്തിയെന്ന് ആരോപിച്ച് മുസ്ലിം യുവാവിനെ പശുസംരക്ഷകര്‍ മര്‍ദ്ദിച്ചു കൊന്ന സംഭവം മാധ്യമ സൃഷ്ടിയാണെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. പശുക്കളെ കടത്തി എന്ന് ആരോപിച്ചു പശു സംരക്ഷകരായ ചിലര്‍ സംഘം ചേര്‍ന്ന് ഒരു മുസ്ലിം യുവാവിനെ മര്‍ദ്ദിച്ചു കൊന്നുവെന്ന കോണ്‍ഗ്രസ് എംപി മധുസുനന് മിസ്ത്രിയുടെ ആരോപണങ്ങള്‍ക്ക് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പോലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്ക് നേരെ കേസെടുക്കുമെന്ന് രാജസ്ഥാന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇത്തരം ആരോപണങ്ങള്‍ വളരെ വൈകാരികമാണ്. തങ്ങള്‍ ഇതുപോലെ നീചമായ പ്രവര്‍നത്തങ്ങള്‍ നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നു എന്ന സന്ദേശം കോടിക്കണക്കിനുള്ള ജനങ്ങളിലേക്ക് എത്താന്‍ സമ്മതിക്കില്ലെന്നും നഖ്വി കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനില്‍ യുവാവ് മര്‍ദ്ദിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജ്യസഭ ഡെപ്യൂട്ടി ചെയര്മാന് പിജെ കുര്യന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനോട് ആവശ്യപ്പെട്ടു.മാധ്യമങ്ങള്‍ പറയുന്നതല്ല സര്‍ക്കാര്‍ പറയുന്നതാണ് വിശ്വസിക്കേണ്ടതെന്നും പി.ജെ കുര്യന് പറഞ്ഞു.
Discussion about this post