ശ്രീനഗർ; കഴിഞ്ഞ ദിവസം പൂഞ്ചിൽ വ്യോമസേനയുടെ വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ചെെനീസ് സഹായം ലഭിച്ചതായി സൂചന. ആക്രമണത്തിന് ഉപയോഗിച്ചത് ചൈനീസ് നിര്‍മിത ബുള്ളറ്റുകളാണെന്നാണ് കണ്ടെത്തല്‍. ആക്രമണത്തില്‍ ഭീകരര്‍ ഉപയോഗിച്ചത് M4A1, Type561 അസോള്‍ട്ട് റൈഫിളുകളുകളാണ്. ഇവയില്‍ ഉപയോഗിച്ചത് ചൈനീസ് സ്റ്റീല്‍ കോര്‍ ബുള്ളറ്റുകളാണെന്ന് കണ്ടെത്തി. ചൈനീസ് സൈബര്‍ വാര്‍ഫെയര്‍ വിദഗ്ധര്‍ കഴിഞ്ഞയാഴ്ച പാകിസ്താൻ മിലിട്ടറിയുടെ സ്ട്രാറ്റജിക്ക് പ്ലാനിങ് ഡിവിഷന്‍ സന്ദര്‍ശിച്ചിരുന്നു. ഇതും സംശയം ബലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ആറു പ്രദേശവാസികളെ സെെന്യം കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥന്‍ ഇന്നലെ വീരമൃത്യു വരിച്ചിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ അറിയിച്ചു.
Discussion about this post