തിരുവല്ല: ഏത് മണ്ടന്‍ പറഞ്ഞിട്ടാണ് സുപ്രീംകോടതി ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. മന്ത്രിയായ ശേഷം ആദ്യമായി സ്വന്തം മണ്ഡലമായ കുട്ടനാട്ടിലെ സ്വീകരണചടങ്ങില്‍ പങ്കെടുത്തതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തോമസ് ചാണ്ടി.
മദ്യ നിരോധനം ടൂറിസത്തെ ഗുരുതരമായി ബാധിക്കുമെന്നും മദ്യലഭ്യത ഉറപ്പാക്കുന്ന നയം ഉടന്‍ ഉണ്ടാകുമെന്നും തോമസ് ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ജിഷ്ണു പ്രണോയി വിഷയത്തില്‍ പിണറായി സര്‍ക്കാരിന്റെ തീരുമാനം ഉചിതമാണെന്നും രാഷ്ട്രീയ പ്രേരിതമായാണ് വിഷയം സംസ്ഥാനത്ത് രൂക്ഷമാകുന്നതെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ ആരെങ്കിലും എന്തെങ്കിലും പറയുന്നതനുസരിച്ച് നടപടിയെടുക്കാനാകില്ലെന്നും തോമസ് ചാണ്ടി ചൂണ്ടിക്കാട്ടി.
Discussion about this post