തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലയ്ക്കു പിന്നില്‍ സാത്താന്‍സേവ ബന്ധമെന്നു സൂചന. മാതാപിതാക്കളെയും സഹോദരിയെയും ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയത് താനാണെന്നു സമ്മതിച്ച പ്രതി കേഡല്‍ ജീവന് കൊടുത്ത് ആത്മാവിനെ വേര്‍പെടുത്തലാണ് പരീക്ഷിച്ചതെന്നു മൊഴി നല്കി.
ബുധനാഴ്ച വീഡിയോ ഗെയിം കാണിക്കാം എന്ന് പറഞ്ഞ് മാതാപിതാക്കളെയും സഹോദരിയെയും വീടിന്റെ മുകളിലെ നിലയില്‍ എത്തിച്ചശേഷം മഴു ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേഡലിന്റെ മൊബൈല്‍ ഫോണില്‍ സാത്താന് സേവയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലയ്ക്കുപയോഗിച്ച മഴു വാങ്ങിയത് ഓണ്‍ലൈനിലൂടെയാണെന്നും കേദല്‍ മൊഴി നല്കി.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു പിടികൂടിയ കേഡലിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഡിസിപി അരുള്‍ കൃഷ്ണയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ചെന്നൈയില്‍ നിന്നു തിരുവനന്തപുരത്ത് എത്തിയപ്പോളാണ് ഇയാളെ ആര്‍പിഎഫ് പിടികൂടിയത്.
Discussion about this post